Rahul Gandhi's Tribute to Rajiv Gandhi
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29ാം ചരമ വാര്‍ഷിക ദിനമാണിന്ന്. 1991 ല്‍ മെയ് 21 ന് ചെന്നൈയില്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു രാജീവ് ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിനോടടുത്ത ദിനത്തിലുള്ള അദ്ദേഹത്തിന്റെ മരണം രാഷ്ട്രീയ ലോകത്തെ തന്നെ നടുക്കിയിരുന്നു. ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ ചരമദിനമായ ഇന്ന് പിതാവിന് അഭിവാദ്യം ചെയ്യുകയാണ് രാഹുല്‍ ഗാന്ധി.